മലപ്പുറത്ത് ഹോണ്ടാ ഷോറൂമില്‍ തീപിടിത്തം; 18 വാഹനങ്ങള്‍ കത്തി നശിച്ചു

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഹോണ്ട ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ കോടികളുടെ നഷ്ടം. ഷോറൂമിലുണ്ടായിരുന്ന 18 വാഹനങ്ങള്‍ കത്തി നശിച്ചു. കൂടാതെ ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സമീപവാസികളും യാത്രാക്കാരും ഷോറൂമില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന്‍ അഗ്നിശമന സേനാവിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ അഗ്നിശമന സേനാവിഭാഗം സ്ഥലത്തെത്തി തീയണച്ചു.

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറം ജങ്ഷനില്‍ നിന്നും 50 മീറ്റര്‍ അകലെ കോഴിക്കോട് റോഡിലാണ് അടുത്തകാലത്ത് നവീകരിച്ച ഷോറൂം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

മുകളിലെ നിലയിലായിരുന്നു പുതിയ വാഹനങ്ങള്‍ ഉണ്ടായിരുന്നത്. തീ മുകളിലേക്ക് പടരുമ്പോ ഴേക്കും നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് ഈ വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റി. തീ പടര്‍നന്നത് അറിയാന്‍ വൈകിയതാണ് അപകടത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിക്കാനിടയാക്കിയത്. അഗ്നി ശമനസേനാ യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളമെടുത്താണ് തീ അണച്ചത്.

 

 

prp

Related posts

Leave a Reply

*