കോഴിക്കോട്: പെണ്ണുകാണല്‍ ചടങ്ങിനെത്തിയ സംഘം മയക്കുമരുന്ന് ലഹരിയില്‍ അഴിഞ്ഞാടി. കോഴിക്കോട് ബാലുശേരി പോലീസ് സ്‌റ്റേഷനിലാണ് സംഭവം.
കൊല്ലം കടയ്ക്കല്‍ സ്വദേശി അര്‍ജുനെ (23) പോലീസ് അറസ്റ്റു ചെയ്തു.
കടയ്ക്കലില്‍ നിന്നും ബാലുശേരിയില്‍ പെണ്ണുകാണല്‍ ചടങ്ങിനെത്തിയ സംഘം റസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു. ഇവിടെ ലഹരി മരുന്ന് ഉപയോഗിച്ച യുവാക്കള്‍ റസ്റ്റ് ഹൗസില്‍ ബഹളം വച്ചതോടെ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസെത്തി കസ്റ്റഡിയിലെടുത്ത സംഘത്തിലെ അര്‍ജുന്‍ സ്‌റ്റേഷനില്‍ ബഹളം വച്ചു. കമ്ബ്യൂട്ടറുകള്‍ എറിഞ്ഞുടച്ചു. ജനാല ചില്ലുകള്‍ തകര്‍ത്തു. തടയാന്‍ ശ്രമിച്ച പോലീസുകാരെ മര്‍ദ്ദിച്ചു. അര്‍ജുനനെ പോലീസ് പിന്നീട് കീഴടക്കി. അറസ്റ്റ് രേഖപ്പെടുത്തി.
പെണ്ണുകാണല്‍ ചടങ്ങിന് ബന്ധുക്കളുമൊത്താണ് യുവാവ് വന്നത്. ചടങ്ങിന് പോകുന്നതിനു മുന്‍പായിരുന്നു താമസിച്ചിരുന്ന റസ്റ്റ് ഹൗസില്‍ അര്‍ജുനും സംഘവും ലഹരിയില്‍ ബഹളം വച്ചത്.

