‘ആണുങ്ങള്‍ പാവാട ഉടുത്തു വരട്ടെ എന്ന് പുച്ഛിക്കുന്ന k7 അങ്കിള്‍സ്’; പ്രതികരണവുമായി ഹരീഷുമാര്‍

കോഴിക്കോട്: സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ പിന്തുണച്ച്‌ നടന്‍ ഹരീഷ് പേരടി. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്‌കൂളിലാണ് സംസ്ഥാനത്ത് ആദ്യമായി ഒരു സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ഈ ആശയത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതിനിടെ ഒരു വിഭാഗം മതസംഘടനകള്‍ പ്രതിഷേധവുമായും രംഗത്തുണ്ട്. സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈ കടത്തുന്നു എന്നാണ് പ്രതിഷേധിക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.

മതസംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി പിന്‍വലിക്കുമോ എന്നുളള ചോദ്യവും ഹരീഷ് പേരടി പങ്കുവെയ്ക്കുന്നു. വഖഫ് നിയമനം പിഎസ്സിക്ക് വിടാനുളള തീരുമാനത്തില്‍ നിന്നും മതസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്നോക്കം പോയതിനെ സൂചിപ്പിച്ച്‌ കൊണ്ടാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി

ഫേസ്ബുക്കിലൂടെയാണ് ഹരീഷ് പേരടി പ്രതികരിച്ചിരിക്കുന്നത്. നടന്‍ പങ്കിട്ട കുറിപ്പ് വായിക്കാം: ” ഇത് കലക്കി…ആശംസകള്‍…പക്ഷെ ഈ ആശംസകള്‍ പിന്‍വലിക്കേണ്ടി വരുമോ എന്നാണ് സംശയം…കാരണം മതവര്‍ഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്…വോട്ട് ബാങ്കാണ്…വോട്ട് ബാങ്കിന്റെ മുന്നില്‍ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മള്‍ക്ക് ഇതിനുമുമ്ബും ഉണ്ടായിട്ടുണ്ട്…സ്കൂള്‍ കുട്ടികള്‍ കളിച്ച കിത്താബ് നാടകത്തിന്റെ പരിണാമഗുപതി നമ്മള്‍ കണ്ടതാണല്ലോ… എന്തായാലും പെണ്‍കുട്ടികള്‍ പാന്റ്സിടട്ടെ …അഭിവാദ്യങ്ങള്‍”.

prp

Leave a Reply

*