വട്ടിയൂര്‍ക്കാവില്‍ പി സി വിഷ്‌ണുനാഥിനെയും അംഗീകരിക്കില്ല; വിമതനെ നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പി സി. വിഷ്‌ണുനാഥിനെതിരെയും പ്രതിഷേധം. മണ്ഡലത്തിന് പുറത്തുനിന്നുളള ആരെയും അംഗീകരിക്കില്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. തീരുമാനം മാറ്റിയില്ലെങ്കില്‍ വിമതനെ നിര്‍ത്തുമെന്നാണ് കെ പി സി സി അംഗം ഡി സുദര്‍ശന്‍ പറയുന്നത്.

കെ പി അനില്‍കുമാറിനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ മണ്ഡലത്തിലെ ഒട്ടേറെ പേര്‍ ഇന്നലെ രാജിവച്ചിരുന്നു. ഇതോടെയാണ് അവസാനനിമിഷം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രി നടന്ന ചര്‍ച്ചയിലാണ് പി സി വിഷ്‌ണുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ പ്രാദേശിക നേതൃത്വം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ അവരുടെ താത്പര്യം അറിയിച്ചിട്ടുണ്ട്. ആ പേര് തന്നെ വരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് ഡി സുദര്‍ശന്‍ പറഞ്ഞു. നേതൃത്വം റിയാലിറ്റി മനസിലാക്കുന്നില്ല. പുറത്ത് നിന്നുളള ആളുകളെ കൊണ്ടുവരാനുളള ശ്രമമാണ് നടക്കുന്നത്. ഇന്നലെ ഒരാളുടെ പേര് വന്ന് മാറിപോയപ്പോള്‍ ഇന്ന് വേറൊരാളുടെ പേരാണ് വന്നിരിക്കുന്നത്. പ്രാദേശിക വികാരം മനസിലാക്കാത്തത് ഗതികേടാണ്. നേതൃത്വം ഇങ്ങനെ മുന്നോട്ടുപോയാല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി തിരഞ്ഞെടുപ്പില്‍ ഒരാളുണ്ടാകുമെന്നും സുദര്‍ശന്‍ വ്യക്തമാക്കി.

prp

Leave a Reply

*