‘പി.സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച്‌ പോകും’: റിജില്‍ മാക്കുറ്റി

തിരുവനന്തപുരം: ജനപക്ഷം സെക്യുലര്‍ നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായി പി.സി.ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ റിജില്‍ മാക്കുറ്റി. പി.സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച്‌ പോകും. കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല. പൂഞ്ഞാര്‍ എംഎല്‍എ ആയത് ആരുടെ ഒക്കെ വോട്ട് കൊണ്ടാണെന്ന് ഇയാള്‍ക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാര്‍ക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഇന്ന് യു.ഡി.എഫിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പി.സി ജോര്‍ജ് അണിയിക്കാന്‍ ഒരുങ്ങിയ പൊന്നാട വേണ്ടെന്ന് പറഞ്ഞ​ റിജിലിന് ഇപ്പോള്‍ ലഭിക്കുന്നത് കയ്യടിയാണ്. വിയോജിപ്പോടെ പൊന്നാട സ്വീകരിച്ച നേതാക്കളും ഇപ്പോള്‍ പുതിയ തീരുമാനം എടുത്തു. പി.സി അണിയിച്ച പൊന്നാട പി.സി ജോര്‍ജിന്റെ കോലത്തില്‍ തന്നെ അണിയിച്ച്‌ ഇന്ന് വൈകീട്ട് 4 മണിക്ക് സമരപന്തലിന് മുന്നിലിട്ട് കത്തിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.

ഇക്കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കാനെത്തിയ പി.സി ജോര്‍ജില്‍ നിന്നും ഷാള്‍ സ്വീകരിക്കാന്‍ റിജില്‍ മാക്കുറ്റി വിസ്സമ്മതിച്ചിരുന്നു. പി.സി ജോര്‍ജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയില്‍ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ഛമായ ഭാഷയില്‍ അപമാനിച്ചയാളാണെന്നും അയാളുടെ ഷാള്‍ സ്വീകരിക്കുന്നത് തന്‍റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ലെന്നുമാണ് റിജില്‍ മാക്കുറ്റി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

prp

Leave a Reply

*