മുംബൈ: പേമെന്റ് ബാങ്കുകളില്‍ വ്യക്തികള്‍ക്ക് സൂക്ഷിക്കാവുന്ന പരമാവധി ബാലന്‍സ് രണ്ടുലക്ഷമായി റിസര്‍വ് ബാങ്ക് ഉയര്‍ത്തി. ഇതുവരെ ഒരു ലക്ഷമായിരുന്നു പരമാവധി സൂക്ഷിക്കാവുന്ന ബാലന്‍സ്.
റിസര്‍വ് ബാങ്കിെന്റ ധന നയസമിതി യോഗത്തിനുശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് തീരുമാനം അറിയിച്ചത്. ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും താല്പര്യം പരിഗണിച്ചാണ് നടപടി.
രാജ്യത്ത് അരഡസനോളം പേമെന്റ് ബാങ്കുകളാണ് പ്രവര്‍ത്തിക്കുന്നത്. പേടിഎം, ഇന്ത്യ പോസ്റ്റ്, എയര്‍ടെല്‍, ഫിനോ, ജിയോ തുടങ്ങിയവയാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പേമെന്റ്സ് ബാങ്കുകള്‍.

