മംഗളൂരിലെ സെക്യൂരിറ്റി ജീവനക്കാരന് കേരള ലോട്ടറിയുടെ ഒരു കോടി

മംഗളൂരു: ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനം മംഗളൂരിലെ സെക്യൂരിറ്റി ജീവനക്കാരന്. മൊയ്‌ദീന്‍ കുട്ടി എന്ന കോഴിക്കോട് സ്വദേശിയെയാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്. അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം നല്‍കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ലോട്ടറിയാണ് ഭാഗ്യമിത്ര. ഉപ്പളളയില്‍ നിന്നും വാങ്ങിയ BJ 134048 എന്ന നമ്ബറുളള ലോട്ടറിക്കാണ് സമ്മാനം ലഭിച്ചത്. വളരെ കാലമായി ലോട്ടറി എടുക്കുന്ന ശീലം മൊയ്‌ദീനുണ്ട്. 500 രൂപ കടം വാങ്ങിയാണ് ഇത്തവണ മൊയ്‌ദീന്‍ ലോട്ടറിയെടുത്തത്. നാട്ടില്‍ ഭൂമി വാങ്ങി വീട് പണിയണമെന്നാണ് മൊയ്‌ദീന്‍റെ ആഗ്രഹം.

prp

Leave a Reply

*