പത്തനംതിട്ടയില്‍ ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച്‌ 2 പേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ബൈക്കുകളും ടിപ്പറും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. വെള്ളിയറ സ്വദേശികളായ അമല്‍, ശരണ്‍ എന്നിവരാണ് മരിച്ചത്.

തെള്ളിയൂര്‍ ക്ഷേത്രത്തിലെ ഉല്‍സവം കൂടുന്നതിനായി അഞ്ചുപേരുടെ സംഘം പോകുന്നതിനിടെ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. റാന്നി തിയ്യാടിക്കലില്‍ വെച്ച്  ബൈക്കുകളും ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു.

മരിച്ച അമല്‍ സൈനികനാണ്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

prp

Related posts

Leave a Reply

*