ദുബൈ: പാസ്പോര്‍ട്ടും ബോര്‍ഡിങ് പാസും കൈയില്‍ കരുതാതെ വിമാനയാത്ര ദുബൈയില്‍ യാഥാര്‍ഥ്യമാകുന്നു. പുതിയ ബയോമെട്രിക് സംവിധാനം നിലവില്‍ വരുന്നതോടെ തിരിച്ചറിയല്‍ രേഖയായി മുഖം മാത്രം മതി.
ദുബൈ വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകളിലൂടെ കടന്നുപോകുന്നവര്‍ക്കാണ് സേവനം ലഭിക്കുക. മുഖവും കണ്ണും സ്കാന്‍ ചെയ്യുന്നതോടെ വ്യക്തികളുടെ സകല വിവരങ്ങളും വിമാനത്താവളത്തിലെ കമ്ബ്യൂട്ടറുകളില്‍ തെളിയും. ഇതോടെ ബോര്‍ഡിങ് പാസ് പോലുമില്ലാതെ ഗേറ്റ് കടന്നുപോകാന്‍ കഴിയും. രണ്ടു വര്‍ഷമായി ദുബൈ വിമാനത്താവളത്തില്‍ ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഒരു രേഖയും കൈയില്‍ കരുതാതെ യാത്ര സാധ്യമാകുന്നതാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. ഇമാറാത്തി പൗരന്മാര്ക്കും പ്രവാസികള്‍ക്കുമെല്ലാം ഈ സംവിധാനം പ്രയോജനപ്പെടുത്താം.
ജി.ഡി.ആര്.എഫ്.എയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ഇത് പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയും. നിര്‍മിതബുദ്ധിയുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. യാത്രക്കാരുടെ സമയം ലാഭിക്കാനും തിരക്കൊഴിവാക്കാനും ഇത് ഉപകരിക്കും. പാസ്പോര്ട്ടില് സ്റ്റാമ്ബ് പതിക്കുന്നതും ഇതോടെ ഒഴിവാകും. എന്നാല്‍, ചില രാജ്യങ്ങളില്‍ പാസ്പോര്ട്ടില് സ്റ്റാമ്ബ് പതിക്കുന്നത് ഇപ്പോഴും നിര്‍ബന്ധമാണ്. ഇത്തരക്കാര്‍ക്ക് അധികൃതരോട് ആവശ്യപ്പെട്ടാല്‍ സ്റ്റാമ്ബ് ചെയ്ത് കൊടുക്കും. ദുബൈ വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവില്‍ 122 സ്മാര്‍ട്ട് ഗേറ്റുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വര്‍ഷം 1.2 കോടി യാത്രക്കാര്‍ ഇത് ഉപയോഗപ്പെടുത്തി.
അവീര്‍ എമിഗ്രേഷന്‍ ഓഫിസ് സേവനം രാവിലെ ആറു മുതല്‍
ആഴ്ചയില്‍ എല്ലാ ദിവസവും
ദുബൈ: വിസ സംബന്ധമായ ആവശ്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന അല്‍ അവീര്‍ എമിഗ്രേഷന്റെ ഓഫിസ് സേവനം രാവിലെ ആറു മുതല്‍ ലഭ്യമാവും. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്.
ഇവിടത്തെ പബ്ലിക് സര്‍വിസ് സെക്ഷന്‍ എല്ലാം ദിവസവും പ്രവര്‍ത്തിക്കുമെന്നും രാത്രി 10 വരെ സേവനങ്ങള്‍ ലഭ്യമാകുമെന്നും വകുപ്പ് വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സമയം സേവനങ്ങള്‍ ലഭ്യമാക്കാനാണ് പ്രവര്‍ത്തന സമയം നീട്ടിയതെന്ന് മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.
എന്നാല്‍, ജാഫ്ലിയയിലെ ജി.ഡി.ആര്.എഫ്.എ പ്രധാന ഓഫിസിന്റെ പ്രവൃത്തിസമയം രാവിലെ 7.30 മുതല്‍ രാത്രി ഏഴു വരെയാണ്. വെള്ളിയാഴ്ച ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ 12 വരെയും ഉച്ചക്ക് 2.30 മുതല്‍ ഏഴു വരെയും പ്രവര്‍ത്തിക്കും. സന്ദര്‍ശകരുടെയും താമസക്കാരുടെയും വിസസംബന്ധമായ വിവിധ ക്ലിയറന്‍സുകള്‍ കൈകാര്യംചെയ്യുന്ന പരിഹാര വിഭാഗമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
അത്തരം സേവനങ്ങള്‍ ആവശ്യമുള്ള ഉപഭോക്താവിന് ഇവിടെ എത്തി നടപടികള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ മടങ്ങാം. അടിയന്തര വിസ സേവനങ്ങള്‍ക്കായി ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലെ അറൈവല്‍ ഭാഗത്തെ ജി.ഡി.ആര്.എഫ്.എ ഓഫിസിനെ സമീപിക്കാം. ആഴ്ചയില്‍ എല്ലാം ദിവസവും 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാകും. ടോള്‍ഫ്രീ നമ്ബറായ 8005111ല്‍ വിളിച്ചാലും സേവനങ്ങള്‍ ലഭിക്കും.

