പന്നിയാര്‍കുട്ടി പാലം തകര്‍ന്നിട്ട് രണ്ട് വര്‍ഷം


ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന പന്നിയാര്‍കുട്ടി പാലം രണ്ട് വര്‍ഷം പിന്നിടുമ്ബോളും പുനര്‍ നിര്‍മ്മിക്കാന്‍ നടപടി ഉണ്ടായിട്ടില്ല. രണ്ട് തവണ തകര്‍ന്ന പാലം നാട്ടുകാര്‍ താല്‍ക്കാലിക സംവിധാനമൊരുക്കിയാണ് കടന്നുപോകുന്നത്. പാലവും റോഡും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ കോടികള്‍ വകയിരുത്തിയെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല.

വെള്ളത്തുവല്‍, കൊന്നത്തടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പന്നിയാര്‍കുട്ടി ചെറിയപാലം 2018ലുണ്ടായ പ്രളയത്തിലാണ് തകര്‍ന്നത്. തുടര്‍ന്ന് നാട്ടുകാര്‍ മുളയും കമുങ്ങും ഉപയോഗിച്ച്‌ താല്‍ക്കാലികമായി നിര്‍മ്മിച്ച്‌ ഉപയോഗിക്കുകയാണ്. നിലവില്‍ പാലത്തില്‍ ഉപയോഗിച്ചിരിക്കുന്ന മുളയും മറ്റും ദ്രവിച്ചിരിക്കുകയാണ്. അപകടകരമായ പാലത്തിലൂടെയാണ് നാട്ടുകാരുടെ യാത്ര.

പാലം വീതി കൂട്ടി നിര്‍മ്മിക്കുന്നതിതും റോഡ് ടാറിംഗ് നടത്തുന്നതിനുമായി 50 കോടി അനുവധിച്ചെങ്കിലും തുടര്‍നടപടികള്‍ നിലച്ചു. നിലവില്‍ മഴ ശക്തമായതോടെ മുതിരപ്പുഴയാറില്‍ നീരൊഴുക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക പാലവും ഒലിച്ചു പോകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

prp

Leave a Reply

*