ഇ​നി ച​ര്‍​ച്ച​യ്ക്കി​ല്ല; യു​ഡി​എ​ഫ് തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി


മ​ല​പ്പു​റം: കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫ് തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്ന​താ​യി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ത്തി​ല്‍ യു​ഡി​എ​ഫ് നേ​ര​ത്തെ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചി​രു​ന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ ​വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ക്കാ​ന്‍ ഘ​ട​ക​ക്ഷി​ക​ള്‍ കോ​ണ്‍​ഗ്ര​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ല്‍ കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ടെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ല്‍ ലീ​ഗി​ന് വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മി​ല്ല. യു​ഡി​എ​ഫ് തീ​രു​മാ​ന​മാ​ണ് ത​ങ്ങ​ളു​ടേ​തും. ഇ​നി ലീ​ഗ് ച​ര്‍​ച്ച​യ്ക്ക് മു​ന്‍​കൈ എ​ടു​ക്കി​ല്ല. നേ​ര​ത്തെ യു​ഡി​എ​ഫ് അ​ധി​കാ​ര​പ്പെ​ടു​ത്തി​യ​ത് അ​നു​സ​രി​ച്ചാ​ണ് ത​ങ്ങ​ള്‍ ച​ര്‍​ച്ച ന​ട​ത്തി​യ​ത്. അ​ടു​ത്ത ബു​ധ​നാ​ഴ്ച യു​ഡി​എ​ഫ് യോ​ഗം ചേ​രും. അ​തി​ന്‍റെ തീ​രു​മാ​ന​ത്തി​ന​നു​സ​രി​ച്ചാ​യി​രി​ക്കും ത​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

prp

Leave a Reply

*