വ്യാഴാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല ; ജീവനക്കാര്‍ പണിമുടക്കും

തിരുവനന്തപുരം:കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 26 ലെ ദേശീയ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍, സഹകരണ ഗ്രാമീണ ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി), എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ഗ്രാമീണ ബാങ്കിങ് മേഖലകളിലെ യുണൈറ്റഡ് ഫോറം ഓഫ് റീജിയണല്‍ റൂറല്‍ ബാങ്ക് എപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കും.

ഇതുകൂടാതെ റിസര്‍വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

നവംബര്‍ 26 ലെ ദേശീയ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കും. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, പുതുതലമുറ ബാങ്കുകള്‍, സഹകരണ ഗ്രാമീണ ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു.

ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി), എഐബിഇഎ, എഐബിഇഒ എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ഗ്രാമീണ ബാങ്കിങ് മേഖലകളിലെ യുണൈറ്റഡ് ഫോറം ഓഫ് റീജിയണല്‍ റൂറല്‍ ബാങ്ക് എപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കും.

ഇതുകൂടാതെ റിസര്‍വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അവശ്യസേവന മേഖലകളില്‍ ഒഴികെയുള്ള തൊഴിലാളികളും കര്‍ഷകരും പങ്കെടുക്കുമെന്നും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പൊതുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു.

prp

Leave a Reply

*