കൊടുംതണുപ്പില്‍ ഡല്‍ഹി; താപനില 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ഡല്‍ഹി തണുത്തുറഞ്ഞു. 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഡല്‍ഹിയില്‍ താപനില രേഖപ്പെടുത്തി. 6.3 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ തണുപ്പ്.

ഞായറാഴ്ച 6.9 ഡിഗ്രിയായിരുന്നു താപനില. നവംബര്‍ 2003 ലാണ് അവസാനമായി ഡല്‍ഹിയില്‍ ആറ് ഡിഗ്രിയിലേക്ക് താപനില എത്തുന്നത്. 6.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്നത്തെ താപനില.

കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറവ് താപനില 11.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. 2018ല്‍ 7.6 ഡിഗ്രിയും രേഖപ്പെടുത്തിയിട്ടുണ്ട്.

prp

Leave a Reply

*