അഴിയൂരില്‍ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന

അഴിയൂര്‍: തദ്ദേശസ്വയംഭരണ വകുപ്പിന്റെ WM 1/262/2022 നമ്ബര്‍ ഉത്തരവ് പ്രകാരം അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഭക്ഷണം പാകം ചെയ്തും അല്ലാതെയും വില്‍പന നടത്തുന്ന കച്ചവട സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

ലൈസന്‍സ് പുതുക്കാത്ത രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും അലക്ഷ്യമായി വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക് കവറുകള്‍ പിടിച്ചെടുത്ത് ഹരിതകര്‍മസേന കൈമാറുകയും ചെയ്തു.

പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറി ഇ. അരുണ്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രസാദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപന്‍, ജെ പി എച്ച്‌ എന്‍ റീന, പഞ്ചായത്ത് ഉദ്യോഗസ്ഥരായ സി എഛ് മുജീബ് റഹ്മാന്‍, കെ നിഖില്‍ രാജ്,എം പി സുനില്‍ കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പരിശോധനയ്ക്കായി രാത്രികാല സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുന്നതാണ്.

prp

Leave a Reply

*