കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്കു മാറ്റി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹം ഇപ്പോള്‍ ഓപ്പറേഷന് തീയറ്ററിലാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. അതേസമയം, പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഇനിയും വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു.

