പാലാരിവട്ടം പാലം നിര്‍മിച്ച കരാറുകാര്‍ക്ക് പാളയം കണ്ണിമാറ മാര്‍ക്കറ്റ് നവീകരണം കൈമാറാന്‍ നീക്കം

തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മിച്ച കരാറുകാര്‍ക്ക് പാളയം കണ്ണിമാറ മാര്‍ക്കറ്റ് നവീകരണം കൈമാറാന്‍ നീക്കം. ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് ഇവരാണെന്ന പേരു പറഞ്ഞാണ് നിര്‍മാണച്ചുമതല ഏല്‍പ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് നഗരസഭ.

നവീകരണ ടെന്‍ഡര്‍ ബലക്ഷയം ഉണ്ടെന്നു കണ്ടെത്തിയ പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാറുകാര്‍ക്ക് ലഭിച്ചതോടെ കമ്ബനിയെ തള്ളണോ കൊള്ളണോ എന്ന ആശയകുഴപ്പത്തിലാണ് അധികൃതര്‍. ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്നത് ഈ കമ്ബനിയാണ്. കുറഞ്ഞ തുക രേഖപ്പെടുത്തിയവര്‍ക്ക് നിര്‍‌മ്മാണച്ചുമതല നല്‍കാന്‍ മറിച്ച്‌ ചിന്തിക്കേണ്ടതില്ലെങ്കിലും വിവാദ കമ്ബനിയായതിനാല്‍ തീരുമാനം എടുക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ഫയല്‍ കൈമാറിയിരിക്കുകയാണ് സ്മാര്‍ട്ട് സിറ്റി അധികൃതര്‍.

മൂന്ന് കമ്ബനിയാണ് ടെന്‍ഡറില്‍ പങ്കെടുത്തത്

82 കോടി രൂപയായിരുന്നു ടെന്‍ഡര്‍ തുക

 കുറഞ്ഞ തുകയാണ് (81 കോടി)​ പാലാരിവട്ടം പാലത്തിന്റെ കരാറുകാര്‍ നല്‍കിയിരിക്കുന്നത്

രണ്ടാമത്തെ കമ്ബനി 83 കോടിയും മൂന്നാമത്തെ കമ്ബനി 85 കോടി രൂപയ്ക്കും ക്വോട്ട് ചെയ്തു

കുറഞ്ഞ തുക രേഖപ്പെടുത്തിയ ആദ്യ രണ്ട് കമ്ബനിയും തമ്മില്‍ രണ്ട് കോടിയോളം രൂപയുടെ വ്യത്യാസമുണ്ട്

 കമ്ബനി കരിമ്ബട്ടികയിലില്ല

പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയുടെ പേരില്‍ ഏറെ പഴി കേട്ടതാണെങ്കിലും ഈ കമ്ബനി ഇതുവരെ സര്‍ക്കാര്‍ കരിമ്ബട്ടികയില്‍ പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ വിലക്കുകളില്ലാത്തതിനാല്‍ ടെന്‍ഡറുകളില്‍ പങ്കെടുക്കാന്‍ ഈ കമ്ബനിക്ക് അവകാശമുണ്ട്. കുറഞ്ഞ തുക രേഖപ്പെടുത്തിയതിനാല്‍ ഇവരെ തള്ളി രണ്ടാമത് കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്ബനിക്ക് നിര്‍മ്മാണച്ചുമതല നല്‍കുന്നതില്‍ നിയമപ്രശ്നമുണ്ടെന്നാണ് വിലയിരുത്തല്‍. ടെന്‍ഡര്‍ അംഗീകരിച്ച ശേഷം കമ്ബനിയെ ഒഴിവാക്കാനുമാവില്ല. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാണ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തേടുന്നത്.ടെന്‍ഡറില്‍ നിന്ന് ഒഴിവാക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കമ്ബനിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

prp

Leave a Reply

*