അമേരിക്കന്‍ സൂപ്പര്‍താരം അലക്സ് മോര്‍ഗന്‍ ഇനി സ്പര്‍സില്‍

വനിതാ ഫുട്ബോളിലെ സൂപ്പര്‍ സ്റ്റാര്‍ അലക്സ് മോര്‍ഗനെ ഇംഗ്ലീഷ് ക്ലബായ ടോട്ടനം സ്വന്തമാക്കും. അമേരിക്കന്‍ ലീഗില്‍ നിന്ന് ലോണ്‍ കരാറില്‍ ആണ് മോര്‍ഗന്‍ ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. ഇതാദ്യമായാകും മോര്‍ഗന്‍ ഇംഗ്ലണ്ടില്‍ ഒരു ക്ലബില്‍ കളിക്കുന്നത്. നേരത്തെ ലിയോണില്‍ ലോണടിസ്ഥാനത്തില്‍ കളിച്ച്‌ ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടാന്‍ മോര്‍ഗനായിരുന്നു. ഈ കഴിഞ്ഞ മെയ് മാസം തന്റെ മകള്‍ക്ക് ജന്മം നല്‍കിയ മോര്‍ഗാന്‍ ഇപ്പോള്‍ പൂര്‍ണ്ണ ഫിറ്റ്നെസില്‍ തിരികെ എത്തിയിരിക്കുകയാണ്.

ഡിസംബര്‍ വരെയുള്ള കരാറിലാകും മോര്‍ഗന്‍ സ്പര്‍സില്‍ കളിക്കുക. അമേരിക്കയ്ക്ക് ഒപ്പം തുടര്‍ച്ചയായി രണ്ട് ലോകകപ്പ് നേടിയ താരമാണ് മോര്‍ഗന്‍. അമേരിക്കയ്ക്ക് വേണ്ടി 169 മത്സരങ്ങള്‍ കളിച്ച മോര്‍ഗാന്‍ നൂറില്‍ അധികം ഗോള്‍ നേടിയിട്ടുണ്ട്. അമേരിക്കന്‍ ലീഗില്‍ നിന്ന് ഇംഗ്ലീഷ് ലീഗിലേക്ക് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എത്തുന്ന ആറാമത്തെ താരമാകും മോര്‍ഗന്‍.

prp

Leave a Reply

*