എടപ്പാടി പളനി സ്വാമി തമിഴ്നാട് മുഖ്യമന്ത്രി

എഐഎഡിഎംകെ നിയമകക്ഷി നേതാവ് എടപ്പാടി പളനി സ്വാമിയെ തമിഴ്നാട് മുഖ്യമന്ത്രിയാക്കി ഗവര്‍ണര്‍ ഉത്തരവിറക്കി. 15 ദിവസത്തിനകം പളനി സ്വാമി ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സത്യപ്രതിഞ്ജ ഇന്ന് വൈകിട്ട് നടക്കും. പളനിസാമിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ സി. വിദ്യാസാഗർ റാവു ക്ഷണിച്ചതോടെയാണ് ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് അവസാനമുണ്ടാകുന്നത്. അമ്മയുടെ വിജയം എന്നാണ് നടപടിയെ പാർട്ടി വിശേഷിപ്പിച്ചത്.

prp

Leave a Reply

*