പാകിസ്ഥാനില്‍ നിന്ന് ചൈനയിലേക്കുള്ള കപ്പല്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് റേഡിയോ ആക്ടീവ് വസ്തുക്കള്‍, പിന്നിലെ ലക്ഷ്യം…

ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്ന് ചൈനയിലേക്ക് കടത്തുകയായിരുന്ന റേഡിയോ ആക്ടീവ് വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് പിടികൂടി.

തുറമുഖ നടത്തിപ്പിന്റെ ചുമതലയുള്ള അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ എക്കണോമിക്ക് സോണ്‍ അറിയിച്ചതാണിത്. കണ്ടെയ്നറുകള്‍ ഇന്ത്യയിലേക്കുള്ളതായിരുന്നില്ലെന്നും ചൈനയിലെ ഷാങ്ഹായിലേക്ക് പോകുന്നതില്‍ സംശയം തോന്നിയ കസ്റ്റംസ് കൂടുതല്‍ പരിശോധനയ്ക്കു വേണ്ടി മുന്ദ്രാ തുറമുഖത്ത് അടുപ്പിച്ചതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

പാകിസ്ഥാനില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ അപകടകരമല്ലാത്ത ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ചൈനയിലേക്ക് അയച്ചതെന്നും എന്നാല്‍ അതിനുള്ളിലെ വസ്തുക്കള്‍ അപകടകരമായ ക്ലാസ് 7 വിഭാഗത്തില്‍പ്പെട്ട റേഡിയോ ആക്ടീവ് വസ്തുക്കളായതിനാലാണ് തടഞ്ഞുവച്ചതെന്നും തുറമുഖ അധികൃതര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കണ്ടെയ്നറുകള്‍ തുറമുഖത്ത് എത്തുന്നത്. കണ്ടെയ്നറുകള്‍ പാകിസ്ഥാനില്‍ നിന്നും ചൈനയിലേക്ക് പോകുന്നവ ആയതിനാലാണ് കൂടുതല്‍ പരിശോധനയ്ക്കു വേണ്ടി കരയ്ക്കടുപ്പിച്ചതെന്നും സുരക്ഷിതമായ വസ്തുക്കളുടെ ഗണത്തില്‍പ്പെടുത്തി ആണവവസ്തുക്കള്‍ ചൈനയിലേക്ക് കൊണ്ടുപോയതിന്റെ പിന്നിലുള്ള ലക്ഷ്യം എന്തെന്ന് വ്യക്തമല്ലെന്നും അദാനി തുറമുഖം പത്രകുറിപ്പില്‍ പറഞ്ഞു.

prp

Leave a Reply

*