ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം നടന്ന പാക് പൊതുതിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു.
110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്‍റെ തെഹ്രിക് – ഇ – ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചു.
ഇമ്രാന്‍ ഖാന് വേണ്ടി പാക് സൈന്യത്തിന്‍റെ ഇടപെടല്‍ ഉണ്ടായതെന്ന ആരോപണത്തെത്തുടര്‍ന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയാണ് പുറത്തുവന്നത്. വോട്ടെടുപ്പ് നടന്ന 270ല്‍ 251 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്.

