ജയ്പുര്‍: പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തയാളെ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
റോഷനദിന്‍ എന്നയാളെയാണ് ഈ മാസം 24ന് ബാര്‍മറില്‍ വെച്ച് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാെള സ്പെഷ്യല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പാകിസ്താന് ചാരസംഘടനയായ ഐ.എസ്.ഐക്ക് പ്രതിഫലം കൈപ്പറ്റി അതിര്‍ത്തി പ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനാണ് റോഷനദിന്‍ അറസ്റ്റിലായത്.
ഇയാള്‍ അതിര്‍ത്തി പ്രദേശങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഐ.എസ്.ഐക്ക് കൈമാറിയെന്ന വിവരം സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഇന്റലിജന്‍സ് എ.ഡി.ജി ഉമേഷ് മിശ്ര പറഞ്ഞു.

