ഐ.എം. വിജയന്‍ നായകനാവുന്ന ‘മ് മ് മ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കേരളത്തിന്റെ ഫുട്ബോള്‍ മാന്ത്രികന്‍ ഐ.എം. വിജയന്‍ നായകനാവുന്ന ചിത്രം ‘മ് മ് മ്’ ന്റെ ഫസ്റ്റ് ലുക്ക് നടന്‍ ജയസൂര്യ പുറത്തിറക്കി. ഏരീസ് ഗ്രൂപ്പിന്‍്റെ ബാനറില്‍ സോഹന്‍ റോയ് നിര്‍മ്മിച്ച്‌ വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. അന്താരാഷ്ട്ര പശ്ചാത്തലത്തിലുള്ള ഈ സിനിമയില്‍ ഇതുവരെയുള്ള അഭിനയ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന പ്രത്യേക ഗെറ്റപ്പിലുള്ള വേഷമാണ് ഐ.എം. വിജയനു വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ വിജീഷ് മണി പറഞ്ഞു.

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഈ ചിത്രത്തിലെ നാടന്‍ ശൈലിയിലുള്ള ഗാനങ്ങള്‍ എഴുതി പാടിയിരിക്കുന്നത്. ജുബൈര്‍ മുഹമ്മദ് ആണ് സംഗീത സംവിധായകന്‍. ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അമേരിക്കന്‍ സംഗീതജ്ഞന്‍ ഈ ചിത്രത്തിനു വേണ്ടി വരികള്‍ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. ഗ്രാമി അവാര്‍ഡ് ജേതാക്കളായ കലാകാരന്മാര്‍ക്കൊപ്പം ഒരുമിച്ച്‌ പ്രവര്‍ത്തിച്ചുവരുന്ന എഡനിന്റെ സംഗീതം, ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മാരത്തണ്‍, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകള്‍, റേഡിയോ സ്റ്റേഷനുകള്‍ എന്നിവയിലൊക്കെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. 

എഡോണിന്റെ ആദ്യ ആല്‍ബം ‘അലോണ്‍’ നാല് മാസത്തിനുള്ളില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലുടനീളം ഒരു ദശലക്ഷത്തിലധികം സ്ട്രീമുകളില്‍ എത്തിയിരുന്നു . ആദ്യമായാണ് എഡന്‍ ഒരു വിദേശ ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ട എഡന്‍, സിനിമയുടെ ഭാഗമാകാന്‍ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച്‌ മുന്നോട്ടുവരികയായിരുന്നു എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

മെയ് മാസത്തില്‍ വിദേശരാജ്യങ്ങളില്‍ വച്ച്‌ ആദ്യ ഷെഡ്യൂളുകള്‍ ചിത്രീകരിക്കുവാന്‍ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. ആഗോള വേദികള്‍ ലക്ഷ്യമിട്ട് വലിയ ക്യാന്‍വാസില്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ പിന്നണിയില്‍ നിരവധി വിദേശ കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്.

ജൂണ്‍ അഞ്ച്, പരിസ്ഥിതി ദിനത്തിലാണ് ചിത്രത്തിന്റെ . പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകള്‍ക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം. ഭൂമിയെ മാതാവായും പ്രകൃതിയെ പിതാവായും പരിസ്ഥിതിയെ ഗുരുവായും സങ്കല്പിച്ചുകൊണ്ടുള്ള ആശയങ്ങള്‍ക്കേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി മഹാമാരികളില്‍ നിന്ന് ലോകത്തെ സംരക്ഷിക്കാന്‍ കഴിയൂ എന്ന അവബോധം ഈ സിനിമയിലൂടെ കൂടുതല്‍ ശക്തമാവുമെന്നും അണിയറക്കാര്‍ അവകാശപെടുന്നു.

അന്തര്‍ദേശീയ തലത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള കലാകാരന്‍മാരും ഭാഗമാവുമെന്ന് സംവിധായകന്‍ പറഞ്ഞു.

ഡാം999 എന്ന ഹോളീവുഡ് ചിത്രത്തിന്റെ സംവിധായകനും കവിയുമായ ഡോ. സോഹന്‍ റോയ്, നിര്‍മാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി നിരവധി അന്താരാഷ്ട്ര ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഗിന്നസ് റിക്കോര്‍ഡ് അടക്കം ഒട്ടനവധി അന്തര്‍ദ്ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വിജീഷ് മണിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രകാശ് വാടിക്കല്‍ ആണ്.

prp

Leave a Reply

*