പാഡ്മാന്‍ തമിഴിലേക്കും; മുരുഗാനന്ദനായി ധനുഷ്

അക്ഷയ് കുമാര്‍ ചിത്രം പാഡ്മാന്‍ ഹിന്ദിയില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഇപ്പോഴിതാ  പാഡ്മാന്‍ തമിഴിലേയ്ക്കും എത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ അരുണാചലം മുരുഗാനന്ദനായി വേഷമിടുന്നത് ധനുഷ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വളരെ കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ച്‌ നല്‍കുന്ന കോയമ്ബത്തൂര്‍ സ്വദേശി ത്തിന്റെ യാഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് പാഡ്മാന്‍. ആര്‍ത്തവവും, ആരോഗ്യവും വിഷയമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആര്‍. ബല്‍കിയാണ്. സോനം കപൂര്‍, രാധിക ആപ്തെ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Related image

 

പാഡ്മാന്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ബോളിവുഡില്‍ പാഡ്മാന്‍ ചലഞ്ച് ആരംഭിച്ചിരുന്നു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ചലഞ്ച് രാജ്യമൊട്ടാകെ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിലെ നായകന്‍ അക്ഷയ് കുമാറാണ് പാഡ്മാന്‍ ചലഞ്ചിന് തുടക്കം കുറിച്ചത്. പിന്നീട് ദീപിക പദുകോണ്‍, അമീര്‍ ഖാന്‍, ആലിയ ഭട്ട്, സോനം കപൂര്‍, രാധിക ആപ്തെ, മലയാള താരം ജയസൂര്യ എന്നിവരടക്കം നിരവധി  പ്രമുഖ താരങ്ങളും ചലഞ്ചിന്‍റെ ഭാഗമാവുകയായിരുന്നു.

 

Related imageImage result for padman

 

 

 

 

prp

Related posts

Leave a Reply

*