ഓ​ക്സി​ജ​ന്‍ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം സ്റ്റെ​ര്‍​ലൈ​റ്റ് പ്ലാ​ന്‍റ്: സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച്‌ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍

ചെ​ന്നൈ: ഓ​ക്സി​ജ​ന്‍ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, തൂ​ത്തു​ക്കു​ടി​യി​ലെ അ​ട​ച്ചു​പൂ​ട്ടി​യ സ്റ്റെ​ര്‍​ലൈ​റ്റ് ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റ് തു​റ​ക്കാ​ന്‍ സാ​ധ്യ​ത. പ്ലാ​ന്‍റ് തു​റ​ക്കു​ന്ന കാ​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു.

View Post

സ്റ്റെ​ര്‍​ലൈ​റ്റ് കോ​പ്പ​ര്‍ യൂ​ണി​റ്റ് ഏ​റ്റെ​ടു​ക്കാ​നും കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി പ്ലാ​ന്‍റി​ന്‍റെ ഓ​ക്സി​ജ​ന്‍ ഉ​ല്‍​പാ​ദ​ന ശേ​ഷി ഉ​പ​യോ​ഗി​ക്കാ​നും സു​പ്രീം കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദ്ദേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്. നേ​ര​ത്തെ, പ്ലാ​ന്‍റ് തു​റ​ക്കാ​ത്ത​തി​ല്‍ സു​പ്രീം കോ​ട​തി ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​നെ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. ഓ​ക്സി​ജ​ന്‍ ക്ഷാ​മം മൂ​ലം ജ​ന​ങ്ങ​ള്‍ മ​രി​ച്ചു​വീ​ഴു​മ്ബോ​ള്‍ പ്ലാ​ന്‍റ് തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്കാ​ത്ത​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് കോ​ട​തി നി​രീ​ക്ഷി​ച്ച​ത്.

ഇ​പ്പോ​ള​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ 1,050 ട​ണ്‍ ഓ​ക്സി​ജ​ന്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ പ്ലാ​ന്‍റി​ന് ക​ഴി​യു​മെ​ന്ന് സ്റ്റെ​ര്‍​ലൈ​റ്റ് മാ​നേ​ജ്മെ​ന്‍റ് സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

2018ല്‍ ​വേ​ദാ​ന്ത ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റെ​ര്‍​ലൈ​റ്റ് പ്ലാ​ന്‍റ് പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്നാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. പ്ലാ​ന്‍റ് പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രേ ന​ട​ത്തി​യ പോ​ലീ​സ് വെ​ടി​വ​യ്പ്പി​ല്‍ 13 പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

പ്ലാ​ന്‍റ് വീ​ണ്ടും തു​റ​ക്കു​ന്ന​ത് പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്ന ആ​ശ​ങ്ക​യും സ​ര്‍​ക്കാ​രി​നു മു​ന്നി​ലു​ണ്ട്. ഇ​തും സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും.

prp

Leave a Reply

*