ന്യൂഡല്‍ഹി: രാജ്യം കോവിഡ് 19ന്‍റെ രണ്ടാം തരംഗ തീവ്രതയില്‍ വലയുേമ്ബാള് താങ്ങായി ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയും. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇരുവരും സഹായം വാഗ്ദാനം ചെയ്തു.
ഗൂഗ്ള്‍ കമ്ബനിയും ജീവനക്കാരും 135 കോടി രൂപ കൈമാറും. യുനിസെഫും സന്നദ്ധ സംഘടനകള്‍ വഴിയുമാണ് ഇന്ത്യക്കായി തുക ചെലവഴിക്കുക. സഹായ വാഗ്ദാനം അറിയിച്ചതിനൊപ്പം ഇന്ത്യ നേരിടുന്ന കോവിഡ് പ്രതിസന്ധി മനസിനെ ഉലക്കുന്നുവെന്നും സുന്ദര്‍ പിച്ചെ ട്വീറ്റ് ചെയ്തു.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1386528938889908231&lang=en&origin=https%3A%2F%2Fwww.madhyamam.com%2Findia%2Fsundar-pichai-satya-nadella-pledge-support-in-indias-covid-fight-790106&sessionId=d76592b8ac7527f120c00b79576e0eb7d7747989&siteScreenName=Dailyhuntapp&theme=light&widgetsVersion=ff2e7cf%3A1618526400629&width=550px
‘ഹൃദയഭേദകം’ എന്നായിരുന്നു സത്യ നദെല്ലയുടെ പ്രതികരണം. രാജ്യത്ത് ഓക്സിജന്‍ സൗകര്യം ലഭ്യമാക്കുന്നതിനും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും കമ്ബനി തങ്ങളുടെ വിഭവങ്ങളും സാേങ്കതിക വിദ്യയും ഉപയോഗിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-1&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfX0%3D&frame=false&hideCard=false&hideThread=false&id=1386500849740902403&lang=en&origin=https%3A%2F%2Fwww.madhyamam.com%2Findia%2Fsundar-pichai-satya-nadella-pledge-support-in-indias-covid-fight-790106&sessionId=d76592b8ac7527f120c00b79576e0eb7d7747989&siteScreenName=Dailyhuntapp&theme=light&widgetsVersion=ff2e7cf%3A1618526400629&width=550px
‘നിലവിലെ ഇന്ത്യന്‍ അവസ്ഥ ഹൃദയഭേദകമാണ്. യു.എസ് സര്‍ക്കാര്‍ ഇന്ത്യയെ സഹായിക്കാന്‍ അണിനിരന്നതില്‍ നന്ദി രേഖപ്പെടുത്തുന്നു. മൈക്രോസോഫ്റ്റ് തങ്ങളുടെ സാങ്കേതിക വിദ്യയും വിഭവങ്ങളും കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങെള സഹായിക്കാന്‍ വിനിേയാഗിക്കും. ക്രിട്ടിക്കല്‍ ഒാക്സലിന് ഉപകരണങ്ങള്‍ വാങ്ങാന്‍ സഹായം നല്‍കും’ -സത്യ നദെല്ല ട്വീറ്റ് ചെയ്തു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായേതാടെ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു

