ചില സിനിമകള്‍ പ്രേക്ഷകരുടെ ഇടയില്‍ വളരെയധികം സ്വാധീനം ചെലുത്താറുണ്ട്. അതുപോലെ അഭിനയ മികവു കൊണ്ട് ചില താരങ്ങള്‍ കാഴ്ചക്കാരുടെ മനസ്സില്‍ ഇടം നേടാറുണ്ട്. അത്തരം താരങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധേയനായ ഒരാളാണ് വിജയ് സേതുപതി.
വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം ‘ഒരു നല്ല നാള്‍ പാത്തുസൊല്‍റേന്‍’ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗൗതം കാര്‍ത്തിക്കും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ സംവിധാനം അറുമുഖ കുമാര്‍ ആണ്.
സിനിമയില്‍ എട്ട് ഗെറ്റപ്പുകളിലായിരിക്കും താരം എത്തുക. മൂന്ന് ഹെയര്‍ സ്റ്റൈലിസ്റ്റുകളാണ് വിജയ് സേതുപതിക്കു വേണ്ടി ഒരുക്കുന്നത്. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചു കഴിഞ്ഞെങ്കിലും ചിത്രം എന്നായിരിക്കും റിലീസ് ചെയ്യുകയെന്ന് തീരുമാനിച്ചിട്ടില്ല.
വിജയ് സേതുപതി നായകനായി വന്ന പരീക്ഷണ ചിത്രങ്ങളെല്ലാം വിജയമായിരുന്നതിനാല്‍ ‘ഒരു നല്ല നാള്‍ പാത്തുസൊല്‍റേ’നും വിജയപ്പട്ടികയില്‍ ഇടം പിടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

