കിടിലന്‍ മേക്ക് ഓവറുമായി വിജയ്‌ സേതുപതി; ‘ഒരു നല്ല നാള്‍ പാര്‍ത്ത് സൊല്‍റേന്‍’ ടീസര്‍ പുറത്ത്

വിജയ് സേതുപതി നായകനാക്കി പി. ആറുമുഖ കുമാര്‍ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു നല്ല നാള്‍ പാര്‍ത്ത് സൊല്‍റേന്‍’. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഗൗതം കാര്‍ത്തിക്കാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. നിഹാരിക കോനിഡേലയാണ് നായിക. ശ്രീ ശരവണന്‍ ഛായാഗ്രഹണവും പ്രേമം ഫെയിം ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. 7 സീസ് എന്‍റര്‍ടെയ്ന്‍മെന്‍റ് പ്രൈവറ്റ് ലിമിറ്റഡും അമ്മേ നാരായണ എന്‍റര്‍ടെയ്ന്‍മെന്‍റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആരാധകരെ വിസ്മയിപ്പിക്കാന്‍ വിജയ്‌ സേതുപതി വരുന്നു

ചില സിനിമകള്‍ പ്രേക്ഷകരുടെ ഇടയില്‍ വളരെയധികം സ്വാധീനം ചെലുത്താറുണ്ട്. അതുപോലെ അഭിനയ മികവു കൊണ്ട് ചില താരങ്ങള്‍ കാഴ്ചക്കാരുടെ മനസ്സില്‍ ഇടം നേടാറുണ്ട്.  അത്തരം  താരങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ശ്രദ്ധേയനായ  ഒരാളാണ് വിജയ് സേതുപതി. വിജയ് സേതുപതി നായകനാകുന്ന   പുതിയ ചിത്രം ‘ഒരു നല്ല നാള്‍ പാത്തുസൊല്‍റേന്‍’ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഗൗതം കാര്‍ത്തിക്കും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ  സംവിധാനം അറുമുഖ കുമാര്‍ ആണ്.        സിനിമയില്‍ എട്ട് ഗെറ്റപ്പുകളിലായിരിക്കും താരം എത്തുക.  മൂന്ന് ഹെയര്‍ സ്റ്റൈലിസ്റ്റുകളാണ് വിജയ് […]