ല​ഡാ​ക്കി​ലെ പാ​ന്‍​ഗോം​ഗ് ത​ടാ​ക​ത്തി​ന് സമീപം ചൈ​ന ഒ​പ്ടി​ക്ക​ല്‍ ഫൈ​ബ​ര്‍ കേ​ബി​ളു​ക​ള്‍ സ്ഥാ​പി​ക്കു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍

ന്യൂ​ഡ​ല്‍​ഹി: ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ പാ​ന്‍​ഗോം​ഗ് ത​ടാ​ക​ത്തി​ന് തെ​ക്കു​വ​ശ​ത്ത് ചൈ​നീ​സ് സൈ​ന്യം ഒ​പ്ടി​ക്ക​ല്‍ ഫൈ​ബ​ര്‍ കേ​ബി​ളു​ക​ള്‍ സ്ഥാ​പി​ക്കു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍. സം​ഘ​ര്‍​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വു വ​രു​ത്താ​ന്‍ ഉ​ന്ന​ത​ത​ല ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ചൈ​ന ദീ​ര്‍​ഘ​ദൂ​രം കേ​ബി​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെന്നാണ് റിപ്പോര്‍ട്ട്.

സൈ​നി​ക​ര്‍​ക്ക് ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​നാ​ണ് ഇ​വ സ്ഥാ​പി​ക്കു​ന്ന​തെ​ന്നാ​ണ് നിഗമനം. ഇ​തേ​ക്കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കാ​ന്‍ ചൈ​നീ​സ് വി​ദേ​ശ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാറാ​യി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യക്തമാക്കുന്നു.

അ​തി​വേ​ഗ​ത്തി​ലാ​ണ് കേ​ബി​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

prp

Leave a Reply

*