ഗുണ്ടാതലവന്‍ ഭര്‍ത്താവിന് കൂട്ടായി ഭാര്യയും; തലസ്ഥാനത്തെ ക്രിമിനല്‍ ദമ്ബതികള്‍ പിടിയില്‍

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ദമ്ബതികള്‍ പൊലീസ് പിടിയില്‍. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടാത്തലവനുമായ കരിയ്ക്കകം വാഴവിള ആഞ്ജനേയം വീട്ടില്‍ സുജിത് കൃഷ്ണന്‍ (45), ഭാര്യ സിതാര (38) എന്നിവരാണ് പൊലീസ് പിടിയിലായത്. പേട്ട പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പഴയ കൂട്ടാളിയായ ശങ്കര്‍ തനിക്കെതിരായി പൊലീസിന് വിവരങ്ങള്‍ നല്‍കി റെയ്ഡ് നടത്തിച്ചെന്ന കാരണത്തില്‍ ഇയാളെ സുജിത്തും ഭാര്യയും കാറിടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ചിരുന്നു. പേട്ട ജംഗ്ഷനു സമീപം രാത്രി വിളിച്ചുവരുത്തി കാറിടിപ്പിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത്സി താരയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരുവര്‍ക്കുമെതിരെ പേട്ട പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. പലിശത്തുക തിരികെ കൊടുത്തില്ലെന്ന കാരണത്തില്‍ ആക്കുളത്ത് നിന്ന് കരിയ്ക്കകത്തുളള വീട്ടിലെത്തിച്ച്‌ ആക്രമിച്ച്‌ 25 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും മൂന്ന് മൊബൈല്‍ ഫോണ്‍, രണ്ട് ലാപ് ടോപ്പ് എന്നിവ പിടിച്ചു പറിക്കുകയും മുദ്രപ്പത്രങ്ങളില്‍ നിര്‍ബന്ധിച്ച്‌ ഒപ്പിടുവിക്കുകയും ചെയ്തുവെന്ന് തിരുവനന്തപുരം സ്വദേശികളായ നീതു നായര്‍, ഭര്‍ത്താവ് മുഹമ്മദ് ഷെരീഫ് എന്നിവര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട് റെയ്ഡ് നടത്തി തെളിവുകള്‍ ശേഖരിച്ചു.

സുജിത്തിനെതിരെ 2005 മുതല്‍ പേട്ട, പൂന്തുറ, ഫോര്‍ട്ട്, മ്യൂസിയം, കന്റോണ്‍മെന്റ്, കരമന, കഴക്കൂട്ടം, വഞ്ചിയൂര്‍, നേമം, പാറശ്ശാല, പൂവാര്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധിയില്‍ ആംസ് ആക്‌ട് കേസുകള്‍, വധശ്രമക്കേസുകള്‍, മണി ലെന്‍ഡേഴ്‌സ് ആക്‌ട്, ജെ.ജെ ആക്‌ട് തുടങ്ങിയ പ്രകാരമുളള 20 ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പേട്ട എസ്.എച്ച്‌.ഒ ഗിരിലാല്‍, എസ്.ഐമാരായ രതീഷ്, ഗോപകുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

prp

Leave a Reply

*