തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പാസ്പോര്‍ട്ട് പരിഷ്കരണം അടിയന്തരമായി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്കും വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനും കത്തയച്ചു.
പത്താംക്ലാസില്‍ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് ഓറഞ്ച് കളര്‍ പാസ്പോര്‍ട്ടും അതിനുമേല്‍ വിദ്യാഭ്യാസമുള്ളവര്‍ക്ക് നീല നിറത്തി ലുള്ള പാസ്പോര്‍ട്ടും നല്‍കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. തികച്ചും നിര്‍ഭാഗ്യകര മായ ഈ
തീരുമാനം രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും. ഇത് വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യും. ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ടുമായി വിദേശത്ത് എത്തുന്ന ഇന്ത്യന്‍ പൗരനെ രണ്ടാംകിടക്കാരനായി പരിഗണിക്കും. വിദേശത്ത് എത്തുന്ന പ്രവാസിക്ക് വലിയ മാനസിക ക്ലേശം സൃഷ്ടിക്കുന്ന നടപടികളാകും ഉണ്ടാകുകയെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിന്നുള്ള 25 ലക്ഷം പ്രവാസികളില്‍ 15 ശതമാനം പേര് പത്താംക്ലാസില്‍ താഴെ മാത്രം യോഗ്യതയുള്ളവരാണ്. പുതിയ തീരുമാനപ്രകാരം അവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ടാണു ലഭിക്കുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ ഇതിലും കൂടുതല്‍ പേര് പത്താം ക്ലാസില്‍ താഴെ വിദ്യാഭ്യാസയോഗ്യത ഉള്ളവരായിരിക്കും. ഇവര്‍ കഷ്ടപ്പെട്ട് നേടിത്തരുന്ന വിദേശ നാണ്യം നമ്മുടെ സമ്ബദ്ഘടനയുടെ നട്ടെല്ലാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തില്‍ പൗരന്മാരെ രണ്ടു തട്ടിലാക്കുന്നതും അവരുടെ ആത്മാഭിമാനത്തെ മുറിവേല്പിക്കുന്നതുമായ കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം തിരുത്താന്‍ അടിയന്തര നടപടി സ്വീകരി ക്കണ മെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
