സംവിധായകന് വി എം വിനുവിന്റെ സഹോദരന് അനില്‍ സംവിധാനം ചെയ്യുന്ന ‘ഒമ്പതാം വളവിനപ്പുറം’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. കോഴിക്കോട് നഗരത്തില്‍ കച്ചവടം നടത്തുന്ന അഞ്ച് കൂട്ടുകാരുടെ കഥയാണ് ഇതില്‍ പറയുന്നത്.
ഒരു പ്രത്യേക സാഹചര്യത്തില്‍ താമരശേരി ചുരത്തിലൂടെ കര്‍ണാടകത്തിലേക്ക് പുറപ്പെടുന്ന ഇവരുടെ യാത്രയും അതിനിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.
ജോയ് മാത്യു, മാമുക്കോയ, ജെന്നിഫര്‍ ആന്റണി, നിര്‍മല്‍ പാലാഴി, ശശി കലിംഗ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖമായ പി എം സാദി, ഹാസ്യതാരങ്ങളായ പ്രദീപ് ബാല്‍, സി ടി കബീര്‍, ഷൈജു പേരാമ്പ്ര എന്നിവരും അണി നിരക്കുന്നു.
വി.എം അനിൽ തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത്. ഹരി ലക്ഷ്മി നാരായണനാണ് നിർമാണം. അജിത് നാരായണനാണ് സംഗീതം. ജാസിഗിഫ്റ്റ്, വര്‍ഷ വിനു, അജിത് നാരായണന്, വൈശാഖ് എന്നിവര്‍ ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
