യാത്രയുടെ അനുഭവം പങ്കുവെക്കാന്‍ ‘ഒമ്പതാം വളവിനപ്പുറം’ തിയേറ്ററുകളിലേക്ക്

സംവിധായകന്‍ വി എം വിനുവിന്‍റെ  സഹോദരന്‍ അനില്‍ സംവിധാനം ചെയ്യുന്ന  ‘ഒമ്പതാം  വളവിനപ്പുറം’ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. കോഴിക്കോട് നഗരത്തില്‍ കച്ചവടം നടത്തുന്ന അഞ്ച് കൂട്ടുകാരുടെ കഥയാണ് ഇതില്‍ പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ താമരശേരി ചുരത്തിലൂടെ കര്‍ണാടകത്തിലേക്ക് പുറപ്പെടുന്ന ഇവരുടെ യാത്രയും അതിനിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ജോയ് മാത്യു, മാമുക്കോയ, ജെന്നിഫര്‍ ആന്‍റണി, നിര്‍മല്‍ പാലാഴി, ശശി കലിംഗ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖമായ പി എം സാദി, ഹാസ്യതാരങ്ങളായ പ്രദീപ് ബാല്‍, സി ടി കബീര്‍, ഷൈജു […]