പൊതുമേഖലയാണെങ്കിലും സ്വകാര്യമേഖലയാണെങ്കിലും ജോലി അപേക്ഷയ്ക്കായി ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. റെയില്‍വെയാണ് ഇക്കാര്യം അറിയിച്ചത്. കൃത്യമായി ഫോട്ടോ അപ്ലോഡ് ചെയ്യാത്തതുമൂലം പലരുടെയും അപേക്ഷ നിരസിക്കപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ഇക്കാര്യം റെയില്‍വെ അധികൃതര്‍ അറിയിച്ചത്. അപേക്ഷ നിരസിക്കപ്പെട്ട ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കാനായിരുന്നു റെയില്‍വെ തീരുമാനം. സ്വകാര്യ ജോലികള്‍ക്കുള്ള അപേക്ഷകളില്‍ മുഖഭാവം പ്രധാനമാണെന്നു ഹയറിങ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രസന്നത തോന്നുന്ന മുഖഭാവം ആദ്യ ഇംപ്രഷനാകുമെന്നാണ് പറയുന്നത്.
പൊതുമേഖലയിലെ ഒഴിവുകളിലേക്ക് അപേക്ഷകള്‍ വിളിക്കുമ്പോള്‍, ഫോട്ടോയ്ക്കുള്ള അളവുകളും വ്യക്തമാക്കിയിരിക്കും. പിക്‌സലുകള്‍, സെന്റിമീറ്ററുകള്‍, ഇഞ്ചുകള്‍ എന്നീ അളവുകളില്‍ ഏതെങ്കിലുമൊന്നിലായിരിക്കും ചിത്രത്തിനു വേണ്ട നീളവും വീതിയും നല്‍കിയിരിക്കുക. ഇതു കൃത്യമായി നോക്കണം. നീളവും വീതിയും കുറഞ്ഞ ഒരു ചിത്രം റീസൈസ് ചെയ്ത് വലുപ്പം കൂട്ടാന്‍ ശ്രമിക്കുന്നത് ചിത്രത്തിന്റെ വ്യക്തത കുറയ്ക്കും. ഇത്തരം ചിത്രങ്ങള്‍ നിരസിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ചിത്രങ്ങളും കൈയ്യൊപ്പും സ്‌കാന്‍ ചെയ്‌തെടുക്കുന്നവര്‍ സൈസ്, റെസല്യൂഷന്‍ എന്നിവ നോക്കണം. നിശ്ചിത സൈസില്‍ കൂടുതലുള്ള ചിത്രങ്ങള്‍ അപേക്ഷാ പോര്‍ട്ടലുകള്‍ പരിഗണിക്കാറില്ല. ഫോട്ടോയെടുക്കുമ്പോഴും ശ്രദ്ധ വേണം.
നിഴലുകള്‍, ഫ്ലാഷ് ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന റെഡ് ഐ, കണ്ണടകളില്‍ പ്രകാശം പ്രതിഫലിക്കുന്ന രീതിയിലുള്ള ഫോട്ടോ എന്നിവ ഒഴിവാക്കണം. തൊപ്പികള്‍, എടുത്തുകാട്ടുന്ന രീതിയിലുള്ള ആഭരണങ്ങള്‍ തുടങ്ങിയവ ഫോട്ടോയെടുക്കുമ്പോള്‍ ഉപയോഗിക്കരുതെന്നും പറയുന്നു.

