ഒരു മാസമായി കണ്ണൂര്‍ ജില്ല വിട്ട് എങ്ങും പോയിട്ടില്ല; വീട്ടില്‍ കിടന്നുറങ്ങുന്നയാള്‍ക്ക് ഹാസ് ടാഗ് വഴി ടോള്‍ പിരിവ്; മറിമായമെന്തന്നറിയാതെ വാഹന ഉടമ

കണ്ണുര്‍: കണ്ണുരില്‍ വീട്ടില്‍ കിടന്നുറങ്ങിയ ആള്‍ക്ക് തൃശുര്‍ പാലിയേക്കര ടോള്‍ പ്‌ളാസയുടെ ടോള്‍ പിരിവ്. മറിമായമെന്തന്നറിയാതെ അങ്കലാപ്പിലാണ് കുടുംബനാഥന്‍.

കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവില്‍ വീട്ടിലായിരുന്ന തോമസ് അലക്കാട്ടുപറസനാണ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്ബര്‍പ്രകാരം ടോള്‍ പിരിച്ചതായി ഫോണില്‍ സന്ദേശമെത്തിയത്. കഴിഞ്ഞ ഒരു മാസമായി കണ്ണൂര്‍ ജില്ല വിട്ട് എങ്ങും പോയിട്ടില്ലാത്ത തോമസിന് കഴിഞ്ഞദിവസം രാത്രി 11.56നാണ് ഫാസ്ടാഗ് വഴി 80 രൂപ ടോള്‍ ഈടാക്കിയെന്ന സന്ദേശം ലഭിച്ചത്. തോമസിന്റെ പേരിലുള്ള കെഎല്‍ 59 യു 9054 റെനോള്‍ട്ട് ട്രൈബര്‍ വാഹനത്തിനാണ് ടോള്‍ ഈടാക്കിയത്. ഫെഡറല്‍ ബാങ്കിന്റെ ഫാസ്ടാഗ് അക്കൗണ്ട് വഴിയാണ് ടോള്‍ പിരിച്ചത്.

200 രൂപ ഉണ്ടായിരുന്ന അക്കൗണ്ടില്‍നിന്ന് 80 രൂപ പാലിയേക്കര ടോള്‍ പ്ലാസയില്‍നിന്നു പിടിച്ചതായും 120 രൂപ തുടര്‍ന്നുള്ള ബാലന്‍സും സംബന്ധിച്ച മെസേജുമാണ് ലഭിച്ചത്. രാത്രി 11.09 ന് വാഹനം ഇതുവഴി കടന്നുപോയതായാണ് മെസേജ്. ഇതുസംബന്ധിച്ച്‌ തോമസ് നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തില്‍ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതായാണ് അറിയാന്‍ സാധിച്ചത്.

ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണമെന്ന് തോമസ് ആവശ്യപ്പെട്ടു എന്നാല്‍ നമ്ബര്‍ മാറി പോയതാവാമെന്നാണ് പൊതുമരാമത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

prp

Leave a Reply

*