ഒമാനില്‍ 164 പേര്‍ക്ക് കോവിഡ് ബാധ

മസ്‌കറ്റ്: ഒമാനില്‍ ഏഴുപേര്‍ കൂടി കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. 164 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം ബാധിച്ചു. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 125,490 ആയി ഉയര്‍ന്നു. ആകെ 1461 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിച്ചത്.

പുതിയതായി 314 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 117034 പേരാണ് രോഗമുക്തരായിരിക്കുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.3 ശതമാനമായിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ 141 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 71 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

prp

Leave a Reply

*