രണ്ട് ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകള്‍ ഇന്ന് തുറക്കും. റദ്ദാക്കിയ പഴയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി വെറും അഞ്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ബാങ്കുകള്‍ രണ്ട് ദിവസം അവധിയായതിനാല്‍ എ.ടി.എമ്മുകള്‍ കാലിയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ നാളെ നടത്താനിരിക്കുന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളെ ക്ഷണിച്ചു.