അ​ഡ്‌​നോ​ക്​ ഓ​ഫ്‌​ഷോ​ര്‍ ഫീ​ല്‍​ഡു​ക​ളി​ല്‍ എ​ണ്ണ വാ​ത​ക ഉ​ല്‍​പാ​ദ​നം ഉ​യ​ര്‍​ത്തു​ന്നു


അ​ബൂ​ദ​ബി: നാ​ഷ​ന​ല്‍ ഓ​യി​ല്‍ ക​മ്ബ​നി (അ​ഡ്‌​നോ​ക്​) ഓ​ഫ്‌​ഷോ​ര്‍ ഫീ​ല്‍​ഡു​ക​ളി​ലെ എ​ണ്ണ വാ​ത​ക ഉ​ല്‍​പാ​ദ​ന​സാ​ധ്യ​ത ഉ​യ​ര്‍​ത്തു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യി ലോ​വ​ര്‍ സാ​ക്കൂം, ഉ​മ്മു​ഷെ​യ്ഫ്, നാ​സ​ര്‍ എ​ന്നീ ഫീ​ല്‍​ഡു​ക​ളു​ടെ ഓ​ഹ​രി ആ​നു​കൂ​ല്യ​ങ്ങ​ള്‍ ചൈ​ന നാ​ഷ​ന​ല്‍ പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​നി​ല്‍ (സി.​എ​ന്‍.​പി.​സി) നി​ന്ന് ഓ​ഫ്ഷോ​ര്‍ അ​നു​ബ​ന്ധ ക​മ്ബ​നി​യാ​യ ചൈ​ന നാ​ഷ​ന​ല്‍ ഓ​ഫ്ഷോ​ര്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന് (സി.​എ​ന്‍.​ഒ.​ഒ.​സി) കൈ​മാ​റാ​ന്‍ തീ​രു​മാ​നി​ച്ചു.

അ​ഡ്‌​നോ​ക്കി​​െന്‍റ സു​പ്ര​ധാ​ന ഓ​ഫ്‌​ഷോ​ര്‍ ഓ​യി​ല്‍ ഫീ​ല്‍​ഡു​ക​ളു​ടെ പ​ങ്കാ​ളി​ത്ത കൈ​മാ​റ്റ​ത്തി​ന് അ​ബൂ​ദ​ബി സു​പ്രീം പെ​ട്രോ​ളി​യം കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി. അ​പ്സ്ട്രീം, ഡൗ​ണ്‍​സ്ട്രീം മേ​ഖ​ല​ക​ളി​ലെ ദ്ര​വീ​കൃ​ത പ്ര​കൃ​തി​വാ​ത​ക (ലി​ക്വി​ഡ് നൈ​ട്ര​ജ​ന്‍ ഗ്യാ​സ്) സ​ഹ​ക​ര​ണ​ത്തി​നു​ള്ള പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ അ​ഡോ​നോ​ക്കും ​െചെ​ന നാ​ഷ​ന​ല്‍ ഓ​ഫ്ഷോ​ര്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​നും ത​മ്മി​ല്‍ സ​മ​ഗ്ര​മാ​യ ക​രാ​ര്‍ ഒ​പ്പി​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​പ​ങ്കാ​ളി​ത്തം. ഓ​ഫ്ഷോ​ര്‍ എ​ണ്ണോ​ല്‍​പാ​ദ​ന മേ​ഖ​ല​യി​ല്‍ വി​പു​ല​മാ​യ വൈ​ദ​ഗ്ധ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ക​ഴി​യും.

ചൈ​നീ​സ് ഓ​ഫ്ഷോ​ര്‍ ഓ​യി​ല്‍ ആ​ന്‍​ഡ് ഗ്യാ​സ് ക​മ്ബ​നി​ക്കു​ കീ​ഴി​ല്‍ അ​ഡ്‌​നോ​ക്കി​​െന്‍റ ഓ​യി​ല്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന പ​ങ്കാ​ളി​ത്തം കൈ​മാ​റു​ന്ന​ത് ആ​ദ്യ​മാ​ണ്. ചൈ​നീ​സ് ക​മ്ബ​നി​ക്ക് എ​ണ്ണോ​ല്‍​പാ​ദ​ന പ്ര​വ​ര്‍​ത്ത​നാ​വ​കാ​ശ​ങ്ങ​ള്‍ കൈ​മാ​റു​ന്ന​ത് യു.​എ.​ഇ​യും ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ സ​മ്ബ​ദ്​​വ്യ​വ​സ്ഥ​യാ​യ ചൈ​ന​യും ത​മ്മി​ലു​ള്ള ശ​ക്ത​വും ത​ന്ത്ര​പ​ര​വു​മാ​യ ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ത്തെ ഊ​ട്ടി​യു​റ​പ്പി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. ചൈ​ന നാ​ഷ​ന​ല്‍ പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​നി​ല്‍​നി​ന്ന് ചൈ​ന നാ​ഷ​ന​ല്‍ ഓ​ഫ്ഷോ​ര്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ന് ഓ​ഫ്‌​ഷോ​ര്‍ വി​ഹി​തം കൈ​മാ​റു​ന്ന​ത് യു.​എ.​ഇ​യും ചൈ​ന​യും ത​മ്മി​ലു​ള്ള ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള ത​ന്ത്ര​പ​ര​മാ​യ സാ​മ്ബ​ത്തി​ക ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി യു.​എ.​ഇ വ്യ​വ​സാ​യ-​നൂ​ത​ന സാ​ങ്കേ​തി​ക വ​കു​പ്പ് മ​ന്ത്രി​യും അ​ഡ്നോ​ക് ഗ്രൂ​പ്​ സി.​ഇ.​ഒ​യു​മാ​യ ഡോ. ​സു​ല്‍​ത്താ​ന്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബ​ര്‍ പ​റ​ഞ്ഞു.

സ​മു​ദ്ര എ​ണ്ണോ​ല്‍​പാ​ദ​ന മേ​ഖ​ല​യി​ല്‍ സു​സ്ഥി​ര​വും വി​ശ്വ​സ​നീ​യ​വു​മാ​യ ബി​സി​ന​സ് അ​ന്ത​രീ​ക്ഷ​ത്തി​ന് പി​ന്തു​ണ​യാ​കും. ക​ട​ലി​ലെ എ​ണ്ണോ​ല്‍​പാ​ദ​ന മേ​ഖ​ല​ക​ളാ​യ ലോ​വ​ര്‍ സാ​ക്കൂം, ഉ​മ്മു​ല്‍ ഷൈ​ഫ്, നാ​സ​ര്‍ ക​ണ്‍​സെ​ഷ​ന്‍​സ് മ​റ്റ് അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ക​ളു​മാ​യി ചേ​രു​ന്ന​തോ​ടെ ലോ​കോ​ത്ത​ര വൈ​ദ​ഗ്ധ്യ​വും സാ​ങ്കേ​തി​ക​വി​ദ്യ​യും ഈ ​ഫീ​ല്‍​ഡു​ക​ളി​ല്‍ കൊ​ണ്ടു​വ​രാ​നി​ട​യാ​ക്കും. ഈ ​കൈ​മാ​റ്റ​ത്തി​ല്‍​നി​ന്ന് മൂ​ല്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് തു​ട​രാ​ന്‍ സ​ഹാ​യി​ക്കും.

ലോ​വ​ര്‍ സാ​ക്കൂം ക​ണ്‍​സോ​ര്‍​ട്യ​ത്തി​ല്‍ ഒ.​എ​ന്‍.​ജി.​സി (10 ശ​ത​മാ​നം), ഇ​ന്‍​പെ​ക്‌​സ് കോ​ര്‍​പ​റേ​ഷ​ന്‍ (10 ശ​ത​മാ​നം), സി.​എ​ന്‍.​പി.​സി (ആ​റു​ ശ​ത​മാ​നം), എ​നി (10 ശ​ത​മാ​നം), ടോ​ട്ട​ല്‍ (20 ശ​ത​മാ​നം), സി.​എ​ന്‍.​പി.​സി (ആ​റ്​ ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ലെ പ​ങ്കാ​ളി​ത്തം. ഉ​മ്മു ഷെ​യ്ഫ്, അ​ല്‍​നാ​സ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 60 ശ​ത​മാ​നം ഉ​ട​മ​സ്ഥാ​വ​കാ​ശ​വും അ​ഡ്‌​നോ​ക് നി​ല​നി​ര്‍​ത്തു​ന്നു. ചൈ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ഫ്ഷോ​ര്‍ ക്രൂ​ഡ് ഓ​യി​ല്‍, പ്ര​കൃ​തി​വാ​ത​കം എ​ന്നി​വ​യു​ടെ ഉ​ല്‍​പാ​ദ​ന​വും ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​ത​ന്ത്ര എ​ണ്ണ, വാ​ത​ക പ​ര്യ​വേ​ക്ഷ​ണ ഉ​ല്‍​പാ​ദ​ന ക​മ്ബ​നി​യു​മാ​ണ് ചൈ​ന നാ​ഷ​ന​ല്‍ ഓ​ഫ്ഷോ​ര്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍.

prp

Leave a Reply

*