ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം

മുംബൈ: നഷ്ടത്തില്‍ നിന്ന് കര കയറി വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,850ന് മുകളിലെത്തി. സെന്‍സെക്‌സ് 274 പോയന്റ് ഉയര്‍ന്ന് 52,861ലും നിഫ്റ്റി 82 പോയന്റ് നേട്ടത്തില്‍ 15,858ലുമാണ് വ്യാപാരം തുടങ്ങിയത് .

ജൂണ്‍ പാദത്തിലെ കമ്ബനികളുടെ മികച്ച പ്രവര്‍ത്തനഫല പ്രതീക്ഷയും ആഗോള വിപണിയിലെ നേട്ടവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. നേട്ടത്തില്‍ മുന്നില്‍ മാരുതി സുസുകിയാണ് . ഓഹരിവില ഒരുശതമാനത്തിലേറെ ഉയര്‍ന്നു.

ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, എസ്ബിഐ, ബജാജ് ഓട്ടോ, റിലയന്‍സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

prp

Leave a Reply

*