ന്യൂമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന ന്യൂമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ വിതരണം സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍; വാക്സിന്‍ നല്‍കുക മൂന്നു ഡോസായി

തിരുവനന്തപുരം: ന്യൂമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന ന്യൂമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ വിതരണം സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍. ഒരു വയസില്‍ താഴെയുളള കുട്ടികള്‍ക്ക് മൂന്നു ഡോസായിട്ടായിരിക്കും വാക്സിന്‍ നല്‍കുക .

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും ന്യുമോണിയ ബാധ തടയാനുള്ള വാക്സിന്‍ നല്‍കും.

ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കല്‍ ബാക്ടീരിയയെ തടയാനാണ് ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2017 മുതല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ഈ വാക്സിന്‍ വിതരണം ചെയ്യുന്നു.

prp

Leave a Reply

*