വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ആലപ്പുഴ നോര്‍ത്ത് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സെസി സേവ്യര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എത്രയും വേഗം കീഴടങ്ങണമെന്നും കീഴടങ്ങാന്‍ വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന സെസി സേവ്യറിന്റെ വാദം കോടതി അംഗീകരിച്ചില്ല.

നിയമ ബിരുദമില്ലാതെ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു സെസി സേവ്യറിനെതിരെ കേസെടുത്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 417(വഞ്ചന), 419, 420(ആള്‍മാറാട്ടം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

prp

Leave a Reply

*