ഉ​ത്ത​ര​കൊ​റി​യ പ​രീ​ക്ഷി​ച്ച​ത് ഹൈ​പ്പ​ര്‍ സോ​ണി​ക് മി​സൈ​ല്‍

സീ​യൂ​ള്‍: ചൊ​വ്വാ​ഴ്ച ഉ​ത്ത​ര​കൊ​റി​യ പ​രീ​ക്ഷി​ച്ച​ത് ഹൈ​പ്പ​ര്‍​സോ​ണി​ക് മി​സൈ​ല്‍ ആ​യ ഹ്വാ​സോം​ഗ്-8 എ​ന്ന് റി​പ്പോ​ര്‍ട്ടുകള്‍ . കൂടാതെ പു​തി​യ മി​സൈ​ല്‍ പ​രീ​ക്ഷ​ണം വി​ജ​യ​മാ​യി​രു​ന്നെ​ന്നെ​ന്നും ഉ​ത്ത​ര കൊ​റി​യ അ​വ​കാ​ശ​പ്പെ​ട്ടു. ആ​ണ​വാ​യു​ധം വ​ഹി​ക്കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് ഹ്വാ​സോം​ഗ്-8 എ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഉ​ത്ത​ര​കൊ​റി​യ ഈ​മാ​സം ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ മി​സൈ​ല്‍ പ​രീ​ക്ഷ​ണ​മാ​ണി​ത്. അതെസമയം അ​ഞ്ച് വ​ര്‍​ഷ​ത്തെ സൈ​നി​ക വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ഞ്ച് ആ​യു​ധ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് പു​തി​യ മി​സൈ​ല്‍ എ​ന്നാ​ണ് സ്റ്റേ​റ്റ് മീ​ഡി​യ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

prp

Leave a Reply

*