ശ്രീനഗര്‍: വിവാഹത്തോടനുബന്ധിച്ചുള്ള പാഴ്ച്ചെലവ് ഇല്ലാതാക്കാന്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. സ്വകാര്യ പരിപാടികള്‍ക്കും പൊതു പരിപാടികള്‍ക്കും ഭക്ഷണങ്ങളും മറ്റു അവശ്യ സാധനങ്ങളും അനാവശ്യമായി ചിലവാക്കുന്നുവെന്ന് കാണിച്ചു ലഭിച്ച അനവധി പരാതിയുടെ അടിസ്ഥാനത്തിലാണ് ഫുഡ് ആന്‍ഡ് സിവില്‍ സപ്പ്ളൈസ് വിഭാഗം തലവനും സര്‍ക്കാര്‍ സെക്രട്ടറിയുമായ ഷഫീഖ് അഹ്മദ് ഉത്തരവിറക്കിയത്.
പുതിയ ഉത്തരവ് പ്രകാരം വിവാഹ വേളയില്‍ വധുവിന്‍റെ ഭാഗത്ത് നിന്ന് 500 ഉം വരന്‍റെ ഭാഗത്ത് നിന്ന് 400 അതിഥികളെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ. ഭക്ഷണ കാര്യത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സസ്യ സസ്യേതര ഭക്ഷണങ്ങള്‍ ഏഴു തരം മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. പഴവര്‍ഗങ്ങള്‍ അനുവദിക്കുമെങ്കിലും അത് രണ്ട് തട്ടില്‍ ഒതുക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഭക്ഷണങ്ങള്‍ ഒരു കാരണവശാലും കളയാന്‍ പാടില്ലയെന്നും ബാക്കി വരുന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പുതിയ നിയമം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.


