തിരുവനന്തപുരം: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പിടിപെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ വടകര പുത്തൂര്‍ പറമ്പത്ത് സജീഷിന്‍റെ ഭാര്യ ലിനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇത് കൂടാതെ സജീഷിന് സര്‍ക്കാര്‍ ജോലിയും നല്‍കും. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപാ വീതവും നല്‍കും. ഇന്ന്‍ ചേര്‍ന്ന മന്ത്രി സഭായോഗത്തിലാണ് തീരുമാനം.
