തൊഴില്‍ വിസയില്‍ യുഎഇയിലേക്ക് പോകുന്നവര്‍ക്കായി പുതിയ മൊബൈല്‍ ആപ്പ്

ന്യൂഡല്‍ഹി: യുഎഇയിലെ വിവിധ എമിറേറ്റുകളിലേക്ക് ജോലി വിസയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്കായി ഇന്ത്യയിലെ യുഎഇ എംബസി പ്രത്യേക സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.

ജോലി വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലേറെയും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കുകയും യു.എ.ഇയിലെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

നേരത്തേ യുഎഇയില്‍ എത്തിയതിന് ശേഷം ചെയ്യേണ്ടിയിരുന്ന പല നടപടിക്രമങ്ങളും പുതിയ ആപ്പിലൂടെ ഇവിടെ വച്ച്‌ തന്നെ പൂര്‍ത്തീകരിക്കാനാവുമെന്ന് യു.എ.ഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന പറഞ്ഞു. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്. താമസിയാതെ മലയാളത്തിലും ഇത് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

യാത്ര സുരക്ഷിതവും പ്രയാസരഹിതവുമാക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ആപ്ലിക്കേഷന്‍. നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട വൈദ്യ പരിശോധന, സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍, പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ഇതിലുണ്ട്.

 

prp

Related posts

Leave a Reply

*