ഇന്ത്യ-ആഫ്രിക്ക സഹകരണം ശക്തമാക്കുവാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഫ്രിക്കയിലെ മൊസാംബിക്ക് തലസ്ഥാനമായ മപൂട്ടോയിലെത്തി. മൊസാംബിക്കിലെ ഉന്നത നേതാക്കള്‍ ചേര്‍ന്ന് മോഡിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.
വാണിജ്യം, നിക്ഷേപം, സമുദ്രസുരക്ഷ എന്നീ വിഷയങ്ങളില്‍ ഊന്നിയാകും പ്രധാനമന്ത്രിയുടെ ഉഭയകക്ഷി ചര്‍ച്ചകള്‍. മൊസാംബിക്കില്‍ നിന്നാണ് മോദിയുടെ സന്ദര്‍ശനം ആരംഭിക്കുക. 34 വര്‍ഷത്തിനു ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി മൊസാംബിക്ക് സന്ദര്‍ശിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരുമായും പ്രധാനമന്ത്രി സംവദിക്കും.
അഞ്ചു ദിവസത്തെ ആഫ്രിക്കന്‍ പര്യടനത്തിനിടെ മൊസാംബിക്, ടാന്‍സാനിയ, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ മോഡി സന്ദര്‍ശനം നടത്തും.

