‘നഗ്‌നദൃശ്യങ്ങള്‍ പുറത്തുവിടും’; ബലാത്സംഗക്കേസില്‍ പ്രതിക്കുവേണ്ടി മോണ്‍സണ്‍ ഭീഷണിപ്പെടുത്തിയതായി യുവതി

കൊച്ചി: വ്യാജ പുരാവസ്തു സാമ്ബത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കല്‍, ബലാത്സംഗത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തിയെന്നു പരാതി. കേസില്‍നിന്നു പിന്‍മാറിയില്ലെങ്കില്‍ നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് യുവതി ആരോപിച്ചു.

ആലപ്പുഴ സ്വദേശിയായ ബിസിനസ് പങ്കാളിയുടെ മകനുവേണ്ടിയാണു മോണ്‍സണ്‍ ഇടപെട്ടതെന്നു യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഉന്നത സ്വാധീനമുപയോഗിച്ച്‌ കുടുംബത്തെ കേസില്‍ കുടുക്കുമെന്നു മോണ്‍സണ്‍ ഭീഷണിപ്പെടുത്തിയതായി യുവതി വെളിപ്പെടുത്തി. മോണ്‍സണ്‍ പ്രതികള്‍ക്കു വേണ്ടി തന്റെ പിതാവിനെ വിളിച്ചു സംസാരിച്ചിട്ടുണ്ട്.

ഒത്തുതീര്‍പ്പു ചര്‍ച്ച എന്ന പേരില്‍ തന്റെ സഹോദരനെയും സുഹൃത്തിനെയും മോണ്‍സണ്‍ വീട്ടിലേയ്ക്കു വിളിച്ചു. സഹോദരന്‍ പോയിരുന്നില്ല. പകരം ചെന്ന സുഹൃത്തിനെ, പ്രതി ചിത്രീകരിച്ച യുവതിയുടെ നഗ്‌നദൃശ്യം കാണിച്ചു. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് മോണ്‍സണ്‍ ഭീഷണി മുഴക്കി. പരാതി പിന്‍വലിക്കാതായതോടെ വീട്ടില്‍ ഗുണ്ടകളെ അയച്ചു ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.

പരാതിയില്‍ മോന്‍സന്റെ പരാമര്‍ശിച്ചിരുന്നു. നടപടിയുണ്ടാവാതിരുന്നതോടെ വീണ്ടും പരാതി നല്‍കി. കോടതിയിലും മൊഴി നല്‍കി. എന്നാല്‍ തുടര്‍നടപടിയുണ്ടായില്ല. തുടര്‍ന്ന്് പ്രതികള്‍ക്കു ജാമ്യം ലഭിച്ചു. പൊലീസില്‍ നല്‍കിയ പരാതികളുടെ വിവരങ്ങള്‍ മോന്‍സണ് ലഭിച്ചിരുന്നു. പരാതി സ്വാധീനം ഉപയോഗിച്ച്‌ മോണ്‍സണ്‍ അട്ടിമറിക്കുകയായിരുന്നു. കേസിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയില്ലെന്നും നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.

അതിനിടെ, മോണ്‍സന്റെ തട്ടിപ്പും പ്രമുഖരുമായുള്ള ബന്ധവും സംബന്ധിച്ചുള്ള കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരികയാണ്. മോണ്‍സണ്‍ തിരുവനന്തപുരം കിളിമാനൂരിലും പുരാവസ്തു തട്ടിപ്പ് നടത്തിയതായാണ് പുതിയ വിവരങ്ങള്‍. കിളിമാനൂര്‍ സ്വദേശി സന്തോഷ് മുഖേനെയാണ് തട്ടിപ്പ് നടത്തിയതായാണു പൊലീസിനു ലഭിച്ച വിവരം.

ഐജിയുമായി നേരിട്ട് ഇടപാട് നടത്തി; അവകാശവാദവുമായി മോന്‍സണ്‍; വീഡിയോ

ഐജി ജി ലക്ഷ്മണുമായി മോണ്‍സണ്‍ മാവുങ്കല്‍ നേരിട്ട് സാമ്ബത്തിക ഇടപാട് നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പരാതിക്കാരനായ എം.ടി.ഷംമീറിനോട് മോന്‍സണ്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തായത്. ആലപ്പുഴ സി ബ്രാഞ്ച് ഡിവൈഎസ്പി ബെന്നിക്ക് ഫയറിങ് കൊടുക്കണമെന്നും മോന്‍സന്‍ ഐജിയെന്നു കരുതുന്നയാളോട് പറയുന്നതായി ദൃശ്യത്തിലുണ്ട്.

prp

Leave a Reply

*