മ്യാന്‍മര്‍ ഖനി അപകടം. മരിച്ചവരുടെ എണ്ണം 161 ആയി

റംഗൂണ്‍| വടക്കന്‍ മ്യാന്‍മറിലെ രത്‌ന ഖനിയിലുണ്ടായ മണ്ണി
ടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 160 ആയി ഉയര്‍ന്നു. എന്നാല്‍ കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായത്. രത്‌നങ്ങള്‍ ശേഖരിച്ചുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

161 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയതായും 43 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വിവര മന്ത്രാലയത്തിലെ പ്രാദേശിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. തിരിച്ചില്‍ തുടരുകയാണ്. മരിച്ചവരില്‍ പകുതി പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഖനിക്ക് സമീപം കുടില്‍ കെട്ടി താമസിക്കുന്നവരാണ് പലരുമെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

കാച്ചിന്‍ സംസ്ഥാനത്തെ പഹകാന്തിലെ രത്‌ന ഖനി ലോകത്തിലെ തന്നെ വലിയ രത്‌നഖനികളിലൊന്നാണ്. മുമ്ബും ഇവിടെ ഇത്തരം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണിത്. ദുരിതബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

prp

Leave a Reply

*