ചിക്കനും മട്ടനും ബീഫും കഴിക്കാം, കൊറോണ വൈറസ് പിടികൂടില്ല, എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കണം: കേരള വെറ്റിനറി സര്‍വകശാല വിദഗ്ദര്‍ പറയുന്നു


Malayalam News
 >> കേരളകൗമുദി >> Latest NewsMonday, 03 Feb, 12.36 pmകേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ചിക്കനും മട്ടനും ബീഫും കഴിക്കാം, കൊറോണ വൈറസ് പിടികൂടില്ല, എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കണം: കേരള വെറ്റിനറി സര്‍വകശാല വിദഗ്ദര്‍ പറയുന്നു

തൃശൂര്‍: കന്നുകാലികളില്‍ നിന്നും മനുഷ്യനിലേക്ക് കൊറോണ രോഗം പകരാനുള്ള സാദ്ധ്യത നന്നേ കുറവാണെന്ന് കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ വിദഗ്ദര്‍. മാംസാഹാരം കഴിക്കുമ്ബോള്‍ ഇത് സംബന്ധിച്ചുള്ള അനാവശ്യ ഭീതി ഒഴിവാക്കേണ്ടതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ കണ്ടെത്തിയ ശ്രേണിയിലുള്ള കൊറോണ വൈറസ് കന്നുകാലികളില്‍ നിന്നും നിന്നും മനുഷ്യനിലേക്ക് പകര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.ആര്‍ ശശീന്ദ്രനാഥും പറയുന്നു.

ചൈനയില്‍ പാമ്ബുകളില്‍ നിന്നുമാണ് ഈ രോഗമെത്തിയതെന്ന പ്രാഥമിക നിഗമനം തെറ്റായിരുന്നു എന്നും വാവാലുകളില്‍ നിന്നുമാണ് ഇത് മനുഷ്യനിലേക്ക് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ വനത്തിലും കാടുകളിലും സഞ്ചരിച്ച്‌ വേട്ടയാടിപിടിച്ച മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നവര്‍ക്ക് രോഗം പിടികൂടാന്‍ സാദ്ധ്യതയുണ്ടെന്നാണ് ശശീന്ദ്രനാഥ് പറയുന്നത്. അതേസമയം. ചിക്കന്‍, ബീഫ്, മട്ടന്‍, താറാവ് എന്നിവ കഴിക്കുന്നവര്‍ക്ക് രോഗം വരാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മാംസഭക്ഷണം നന്നായി പാകം ചെയ്തുവേണം കഴിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. നിലവില്‍ രണ്ട് ശ്രേണിയില്‍ പെട്ട കൊറോണ വൈറസുകളിലാണ്(ബൊവീന്‍ കൊറോണ വൈറസ്, ഏവിയന്‍ കൊറോണ വൈറസ്) പഠനങ്ങള്‍ നടക്കുന്നതെന്നും കന്നുകാലികളെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മനുഷ്യരില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഇതുവരെ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഈ രോഗം രാജ്യത്ത് ആദ്യമായി കാണപ്പെടുന്നത് കൊണ്ടാണിതെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ പറയുന്നു.

prp

Leave a Reply

*