മുസ്​ലിംകള്‍ക്കെതിരെ നിരന്തര വംശവെറി ആക്രമണം; യു.എസില്‍ ഒരാള്‍ അറസ്റ്റില്‍

ന്യൂയോര്‍ക്​: ദിവസങ്ങള്‍ക്കിടെ പലതവണ മുസ്​ലിംകള്‍ക്കെതിരെ വംശവെറി ആക്രമണം നടത്തിയ യുവാവ്​ പൊലീസ്​ കസ്റ്റഡിയില്‍. യു.എസ്​ നഗരമായ ക്യൂന്‍സില്‍​ അഞ്ചാഴ്ചക്കിടെ നിരവധി തവണ മുസ്​ലിംകള്‍ക്കെതിരെ ആക്രമണം നടത്തിയതിന്​ 30കാരനായ നാവെദ്​ ദര്‍നിയാണ്​ പിടിയിലായത്​. ജൂണ്‍ 20നാണ്​ ആദ്യ സംഭവം. ലിബര്‍ട്ടി അവന്യൂ, ​െ​ലഫേര്‍ട്​സ്​ ബൂള്‍വാര്‍ഡ്​ എന്നിവിടങ്ങളില്‍ ഒരു പുരുഷനെയും സ്​​ത്രീയെയും പിന്തുടര്‍ന്ന ഇയാള്‍ പുരുഷനെ ആക്രമിക്കുകയും സ്​ത്രീയുടെ ഹിജാബ്​ വലിച്ചുകളഞ്ഞ്​ കൈയില്‍ ഇടിക്കുകയും ചെയ്​തതായി പൊലീസ്​ പറഞ്ഞു. ഇരുവരുടെയും പരിക്ക്​ ഗുരുതരമല്ല. ഒരു മണിക്കൂറിന്​ ശേഷം ഇന്‍വുഡ്​ അവന്യൂവില്‍ സമാനമായി മറ്റൊരാളെയും ഒരു സ്​ത്രീയെയും പിറകെ കൂടിയ ഇയാള്‍ മുസ്​ലിം വെറി പരാമര്‍ശങ്ങള്‍ നടത്തുകയും സ്​ത്രീയുടെ മുഖത്ത്​ പലവട്ടം ഇടിച്ച്‌​ ഓടുകയായിരുന്നു. മൂക്കിനും മറ്റിടങ്ങളിലും പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ജൂലൈ 25ന്​ വീണ്ടും സമാന ആക്രമണം പ്രതിയെ കണ്ടെത്താന്‍ സഹായിക്കാനാവശ്യപ്പെട്ട്​ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ്​ പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ്​ അറസ്റ്റ്​.

prp

Leave a Reply

*