പഠിക്കുന്നില്ലെന്ന് ആരോപിച്ച്‌ ആറ് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം; പോലീസ് കേസെടുത്തു, കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി

കൊച്ചി : പഠിക്കുന്നില്ലെന്ന് ആരോപിച്ച്‌ തോപ്പുംപടിയില്‍ ആറ് വയസ്സുകാരിക്ക് നേരെ പിതാവിന്റെ ക്രൂരമര്‍ദ്ദനം. പിതാവ് സേവ്യര്‍ റോജനെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടന്ന് പോലീസ് പറഞ്ഞു. ചൂരല്‍ കൊണ്ട് അടിച്ചതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി

സേവ്യര്‍ റോജന്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തി കഴിയുകയായിരുന്നു. കുട്ടിയെ ഇയാള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കുഞ്ഞിനെ ഇയാള്‍ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. കുട്ടിയുടെ കരച്ചിലിനെ തുടര്‍ന്ന് നാട്ടുകാര്‍ ശിശുക്ഷേമ സമിതിയെ വിളിച്ച്‌ അറിയിക്കുകയായിരുന്നു.

വിദേശത്തേക്ക് പോകാന്‍ നീക്കം നടത്തിയിരുന്ന സേവ്യര്‍ കുട്ടിയെ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് മര്‍ദനം കൂട്ടിയതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പഠിക്കാത്തതിനെ തുടര്‍ന്നാണ് താ്ന്‍ കുഞ്ഞിനെ മര്‍ദ്ദിച്ചതെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ പോലിസ് സേവ്യറിനെതിരെ കേസെടുത്തിട്ടുണ്ട്.

prp

Leave a Reply

*